കാണാതായ നടിയുടെ മൃതദേഹം തടാകത്തില്‍ നിന്ന് കണ്ടെത്തി; ഞെട്ടലോടെ സിനിമാലോകം

ആറ് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ നടിയും ഗായികയും മോഡലുമായ നയാ റിവേര (33 ) യുടെ മൃതദേഹം തടാകത്തില്‍ നിന്ന് കണ്ടെത്തി.
കാണാതായ നടിയുടെ മൃതദേഹം തടാകത്തില്‍ നിന്ന് കണ്ടെത്തി; ഞെട്ടലോടെ സിനിമാലോകം

കാലിഫോര്‍ണിയ: ആറ് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ നടിയും ഗായികയും മോഡലുമായ നയാ റിവേര (33 ) യുടെ മൃതദേഹം തടാകത്തില്‍ നിന്ന് കണ്ടെത്തി. സത്തേണ്‍ കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റിവേരയും നാല് വയസ്സുകാരനായ മകനും ബോട്ടില്‍ യാത്ര ചെയ്യുമ്പോഴാണ് കാണാതായത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയല്ലെന്നും തടാകത്തില്‍ മുങ്ങിപ്പോയതാണെന്നുമാണ് പ്രാഥമിക നിഗമനം.

CHRIS DELMAS

ഈ മാസം 8ന് ഉച്ചയ്ക്കാണ് റിവേര മകനൊപ്പം പിരു തടാകത്തിന് സമീപമെത്തി ബോട്ട് വാടകയ്്ക്ക് എടുത്തത്. മൂന്ന് മണിക്കൂര്‍ കഴിഞ്ഞും ഇവര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിവേരയുടെ മകനെ ബോട്ടില്‍ ഉറങ്ങുന്ന നിലയില്‍ കണ്ടെത്തിയത്. അമ്മയെ വെള്ളത്തില്‍ കാണാതായെന്നാണ് മകന്‍ പറഞ്ഞത്. മകനെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ചിരുന്നു. മറ്റൊരു ലൈഫ് ജാക്കറ്റ് ബോട്ടിലുണ്ടായിരുന്നു. ഉടന്‍ തന്നെ മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഹെലികോപ്ടറുകളും ഡ്രോണുകളും തിരച്ചില്‍ നടത്തി. തടാകത്തില്‍ മുങ്ങിപ്പോയതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

നടന്‍ റയാന്‍ ഡോര്‍സേയാണ് റിവേരയുടെ ഭര്‍ത്താവ്. 2018 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. മകനെ അച്ഛനൊപ്പം വിട്ടു. 2009 മുതല്‍ 2015 വരെ ഫോക്സില്‍ സംപ്രേഷണം ചെയ്ത ഗ്ലീ എന്ന ഷോയില്‍ റിവേരയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. 2016ല്‍ സോറി നോട്ട് സോറി എന്ന പേരില്‍ ഓര്‍മക്കുറിപ്പ് പുറത്തിറക്കി. അടുത്ത കാലത്ത് യുട്യൂബിലൂടെ റിലീസ് ചെയ്യുന്ന സ്റ്റെപ് അപ് എന്ന ഷോയിലും റിവേരയുടെ സാന്നിധ്യമുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com