ശൈലപുത്രി ദേവിയായി നിത്യമേനോന്‍; ' ഗമനം ' ട്രെയിലര്‍

ചിത്രത്തില്‍ നിത്യ മേനോന്‍, ശ്രിയ ശരണ്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശൈലപുത്രി ദേവിയായി നിത്യമേനോന്‍; ' ഗമനം ' ട്രെയിലര്‍

ശൈലപുത്രി ദേവിയായി നിത്യ മേനോന്‍ എത്തുന്ന ചിത്രം ഗമനം ട്രെയിലര്‍ പുറത്തിറങ്ങി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ ഒരുങ്ങുന്ന ചിത്രം നവാഗതനായ സുജാന റാവുവാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നിത്യ മേനോന്‍, ശ്രിയ ശരണ്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗായിക ശൈലപുത്രി ദേവിയെയാണ് നിത്യ മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കര്‍ണാടിക് സംഗീതജ്ഞയായിട്ടുള്ള നിത്യയുടെ മേക്ക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. ശിവ കണ്ടുകുറി, പ്രിയങ്ക ജവാല്‍ക്കര്‍, സുഹാസ്, ചാരുഹാസന്‍, പ്രിയ, ഇന്ദു ആനന്ദ്, സഞ്ജയ് സ്വരൂപ്, ബിതിരി സതി, നേഹന്ത്, രവി പ്രകാശ്, രാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. സംവിധായകനായ സുജാന റാവു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

അതേസമയം, സംസാര ശേഷിയില്ലാത്ത വ്യക്തിയായിട്ടാണ് ശ്രിയ ശരണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ തെലുങ്കു നടനായ ശര്‍വാനന്ദ് സെപ്റ്റംബര്‍ പതിനെട്ടാം തീയതി പുറത്തിറക്കിയിരുന്നു. രമേശ് കരുതുരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ശേഖര്‍ വി എസ് ആണ് .

Related Stories

Anweshanam
www.anweshanam.com