സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് സിനിമാലോകം

സിനിമാമേഖലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് സിനിമാലോകം.
സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് സിനിമാലോകം

സിനിമാമേഖലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് സിനിമാലോകം. മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്‌നേഹാദരങ്ങള്‍ എന്നാണ് നടന്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മുഖ്യമന്ത്രിയ്‌ക്കൊപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.

മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ

Posted by Mohanlal on Monday, January 11, 2021

മറ്റ് താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ദിലീപ്, ടൊവിനോ തോമസ്, മഞ്ചു വാര്യര്‍, ബിനീഷ് ബാസ്റ്റിന്‍, ആന്റണി വര്‍ഗീസ്, അബു വലയങ്കുളം, ആഷിഖ് ഉസ്മാന്‍, നിവിന്‍ പോളി എന്നിവരും മുഖ്യമന്ത്രിയ്ക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

A big thanks to our Chief Minister Shri.Pinarayi Vijayan🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 കേരള സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ...

Posted by Kunchacko Boban on Monday, January 11, 2021

'താങ്ക് യൂ കേരളസര്‍ക്കാര്‍, എന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു. 'ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങള്‍ കൈകൊണ്ട സംസ്ഥാന സര്‍ക്കാരിനും,പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിന്റെയും,ചലച്ചിത്ര മേഖലയുടെ ആകെത്തന്നെയും നന്ദി അറിയിക്കുന്നു' എന്ന് ദിലീപ്.

ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നൽകുന്ന തീരുമാനങ്ങൾ കൈകൊണ്ട സംസ്ഥാന സർക്കാരിനും,പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിൻ്റെയും,ചലച്ചിത്ര മേഖലയുടെ ആകേതന്നെയും നന്ദി അറിയിക്കുന്നു🙏

Posted by Dileep on Monday, January 11, 2021

വിനോദനികുതിയിലെ ഇളവുള്‍പ്പെടെ സിനിമാ മേഖലയ്ക്ക് ശക്തി പകരുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ട സര്‍ക്കാരിനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും നന്ദി ! തീയറ്ററുകളില്‍ വീണ്ടും കാഴ്ചവസന്തം വിടരട്ടെന്ന് മഞ്ചു വാര്യര്‍ ഫെയ്‌സ് ബുക്കില്‍ പറഞ്ഞു.

വിനോദനികുതിയിലെ ഇളവുൾപ്പെടെ സിനിമാ മേഖലയ്ക്ക് ശക്തി പകരുന്ന തീരുമാനങ്ങൾ കൈക്കൊണ്ട സർക്കാരിനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും നന്ദി !!! തീയറ്ററുകളിൽ വീണ്ടും കാഴ്ചവസന്തം വിടരട്ടെ...

Posted by Manju Warrier on Monday, January 11, 2021

സിനിമാ സമൂഹത്തിലെ എല്ലാവരുടെയും കൂടെ ചേര്‍ന്ന് നിന്ന് ഞാനും നമ്മുടെ ആരാധ്യനായ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നുവെന്ന് നടന്‍ ടൊവിനോ തോമസും അറിയിച്ചു.പുതിയ ഇളവുകള്‍ക്ക് കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വളിയ നന്ദിയെന്നാണ് നിവിന്‍ പോളിയുടെ പോസ്റ്റ്

സിനിമാ സമൂഹത്തിലെ എല്ലാവരുടെയും കൂടെ ചേർന്ന് നിന്ന് ഞാനും നമ്മുടെ ആരാധ്യനായ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നു !❤️ Thank...

Posted by Tovino Thomas on Monday, January 11, 2021

പുതിയ ഇളവുകള്‍ക്ക് കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വളിയ നന്ദിയെന്നാണ് നിവിന്‍ പോളിയുടെ പോസ്റ്റ്

Big thank you to Kerala government and Chief Minister Shri.Pinarayi Vijayan for the support to Malayalam film industry....

Posted by Nivin Pauly on Monday, January 11, 2021

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീണ്ടകാലമായി അടഞ്ഞുകിടന്ന കേരളത്തിലെ സിനിമാ തിയേറ്ററുകളാണ് തുറക്കാന്‍ തീരുമാനമായത്. മുഖ്യമന്ത്രിയുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനമുണ്ടായത്. കൂടാതെ സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കും. തിയറ്ററുകള്‍ പൂട്ടിക്കിടന്ന കാലത്തെ നികുതിയാണ് ഒഴിവാക്കുക. തിയറ്ററുകള്‍ അടഞ്ഞ് കിടന്ന 10 മാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് 50 ശതമാനമാക്കി.ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും.

2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. എന്നാല്‍ സെക്കന്‍ഡ് ഷോ അനുവദിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊങ്കല്‍ റിലീസ് ആയിട്ട് തമിഴ്നാട്ടില്‍ 14ന് മാസ്റ്റര്‍ റിലീസ് ചെയ്യുന്നുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com