മദ്യ ലഹരിയിൽ ഭർത്താവ് ഭാര്യയോട് ചെയ്‍തത് ;ചോരാതെ വെള്ളിത്തിരയിൽ

റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും ഉയർന്ന ബഹുമതിയാണിത് .ഈ യുവതിയുടെ മുതിർന്ന സഹോദരനാണ് ചിത്രത്തിന്റെ സംവിധായകനായ പി എസ് വിനോദ്‌രാജ് .
മദ്യ ലഹരിയിൽ ഭർത്താവ് ഭാര്യയോട് ചെയ്‍തത് ;ചോരാതെ വെള്ളിത്തിരയിൽ

2015 -ൽ രണ്ടു വയസുള്ള ഒരു കുട്ടിയുടെ അമ്മയെ ഭർത്താവ് മദ്യ ലഹരിയിൽ തല്ലി ചതച്ചു വീട്ടിൽ നിന്നും പുറത്താക്കി .ആ ഭാര്യ തന്റെ കുട്ടിയെ ചുമന്നു 13 കിലോമീറ്റര് നടന്നു തന്റെ മാതാപിതാക്കൾക്ക് അടുത്തേക്ക് പോയി .ഈ കഥ പറയുന്ന ചിത്രത്തിന് ടൈഗർ അവാർഡ് ലഭിച്ചു .

റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും ഉയർന്ന ബഹുമതിയാണിത് .ഈ യുവതിയുടെ മുതിർന്ന സഹോദരനാണ് ചിത്രത്തിന്റെ സംവിധായകനായ പി എസ് വിനോദ്‌രാജ് .കൂഴങ്ങൾ എന്ന ഇദ്ദേഹത്തിന്റെ ചിത്രത്തിനാണ് ഈ ഉയർന്ന ബഹുമതി ലഭിച്ചത് .ഈ ബഹുമതി കരസ്ഥമാക്കുന്ന ആദ്യത്തെ തമിഴ് ചിത്രവും രണ്ടാമത്തെ ഇന്ത്യൻ ചിത്രവുമാണിത് .ഇതിനു മുൻപ് എസ് ദുര്ഗ എന്ന ചിത്രത്തിന് ഈ ബഹുമതി ലഭിച്ചിരുന്നു .നാല്പതിനായിരം യൂറോ ഓളമാണ് ഈ ബഹുമതിയുടെ സമ്മാനത്തുക .

"എനിക്ക് ഒന്നും ചെയ്യാൻ ആയില്ല ...ഒന്നും പറയാനും കഴിഞ്ഞില്ല "എന്ന തന്റെ അനിയത്തിയെ കുറിച്ച് സംവിധായകൻ പറഞ്ഞു .ചിത്രത്തിന്റെ നിർമ്മാണം നടിയായ നയൻതാരയും പങ്കാളി വിഘ്‌നേശ് ശിവനുമാണ് .

ഫെസ്റ്റിവൽ ജൂറി ഈ ചിത്രത്തെ “ശുദ്ധമായ സിനിമയിലെ ഒരു പാഠം” എന്നാണ് വിശേഷിപ്പിച്ചത്.

തെക്കൻ തമിഴ്‌നാട്ടിലെ കോവിൽപട്ടിയിലെ മനൽ മഗുഡി തിയറ്റർ ഗ്രൂപ്പുമായി ഹ്രസ്വചിത്രത്തിന് മുമ്പ് നിരവധി ഹ്രസ്വചിത്ര പ്രോജക്ടുകൾക്കും ഫീച്ചർ ഫിലിമിനും താൻ സഹായിച്ചിട്ടുണ്ടെന്ന് വിനോദ്‌രാജ് പറയുന്നു. കൂഴങ്ങളിൽ പിതാവായി അഭിനയിക്കുന്ന കരുതദയൻ മേലൂരിനടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നുള്ള നാടക നടനാണ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com