എമ്മി പുരസ്‍കാരങ്ങള്‍ പ്രഖ്യാപിക്കുന്നു; ഷീറ്റ്സ് ക്രീക്കിന് വന്‍ നേട്ടം

ആകെ ഒന്‍പത് പുരസ്‍കാരങ്ങളാണ് ഷീറ്റ്സ് ക്രീക്ക് നേടിയത്.
എമ്മി പുരസ്‍കാരങ്ങള്‍ പ്രഖ്യാപിക്കുന്നു; ഷീറ്റ്സ് ക്രീക്കിന് വന്‍ നേട്ടം

ന്യൂ ഡല്‍ഹി: ടെലിവിഷന്‍ രംഗത്തെ രാജ്യാന്തര പുരസ്‍കാരമായ എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. കോമഡി വിഭാഗത്തില്‍ സിബിസി ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ഷീറ്റ്സ് ക്രീക്ക് വന്‍ നേട്ടമാണ് സ്വന്തമാക്കിയത്. മികച്ച കോമഡി സീരിസിന് പുറമേ മികച്ച നടനും നടിക്കുമുള്ള പുരസ്‍ക്കാരവും ഷീറ്റ്സ് ക്രീക്കിലെ അഭിനേതാക്കള്‍ക്കാണ്.

ആകെ ഒന്‍പത് പുരസ്‍കാരങ്ങളാണ് ഷീറ്റ്സ് ക്രീക്ക് നേടിയത്. ലിമിറ്റഡ് സീരീസ് ഡ്രാമാ വിഭാഗത്തില്‍ വാച്ച് മെന്‍ (എച്ച് ബി ഒ) ആണ് നോമിനേഷനുകളില്‍ മുന്നിലെത്തിയത്. 26 നോമിനേഷനുകളാണ് വാച്ച് മെന്‍ നേടിയത്. കോവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്ച്വല്‍ രീതിയിലാണ് പുരസ്‍കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com