നടി എമ്മ സ്റ്റോണിന് കുഞ്ഞ് പിറന്നു

അതേസമയം, ഗര്‍ഭിണിയാണെന്ന വിവരം പോലും താരം ആരാധകരുമായി പങ്കുവെച്ചിരുന്നില്ല.
നടി എമ്മ സ്റ്റോണിന് കുഞ്ഞ് പിറന്നു

ഹോളിവുഡ് നടി എമ്മ സ്റ്റോണിന് കുഞ്ഞ് പിറന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മാര്‍ച്ച് 13 നാണ് എമ്മ അമ്മയായതെന്നാണ് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. അതേസമയം, ഗര്‍ഭിണിയാണെന്ന വിവരം പോലും താരം ആരാധകരുമായി പങ്കുവെച്ചിരുന്നില്ല.

താരം നിറവയറുമായി പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ടതോടെയാണ് ഗര്‍ഭിണിയാണെന്നു പോലും ആരാധകര്‍ അറിയുന്നത്. 2016 ലാണ് കൊമേഡിയന്‍ ഡേവുമായി നടി പ്രണയത്തിലാവുന്നത്. തുടര്‍ന്ന് 2020 ല്‍ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിവാഹം മാറ്റിവെച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com