ദൃശം 2ന്റെ ട്രെയിലര്‍ ചോര്‍ന്നു; ചിത്രം ഫെബ്രുവരി 19ന് പ്രേക്ഷകരിലേക്ക്

ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
ദൃശം 2ന്റെ ട്രെയിലര്‍ ചോര്‍ന്നു; ചിത്രം ഫെബ്രുവരി 19ന് പ്രേക്ഷകരിലേക്ക്

ദൃശ്യം 2 ന്റെ ട്രെയിലര്‍ ചോര്‍ന്നു. നേരത്തെ സിനിമയുടെ ട്രെയിലര്‍ ഫെബ്രുവരി എട്ടിന് റിലീസാകുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പക്ഷെ, നേരത്തെ തന്നെ ട്രെയിലര്‍ ചോരുകയായിരുന്നു. അതേസമയം, മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം ഫെബ്രുവരി 19നാണ് പ്രേക്ഷകരിലേക്ക് എത്തുക. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

2013ല്‍ പുറത്തിറങ്ങിയ ചിത്രം ദൃശ്യത്തിന്റെ രണ്ടാം പതിപ്പാണ്. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഇരുപത്തിയഞ്ചാം ചിത്രമാണ് ദൃശ്യം 2. മോഹന്‍ലാല്‍, മീന, മുരളിഗോപി, സിദ്ദിഖ്, ആശ ശരത്ത്, ഗണേഷ് കൂമാര്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com