മലയാളത്തിന്റെ ദൃശ്യ ചാരുത ഇനി തെലുങ്കിലേക്കും; ദൃശ്യം -2 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു

രണ്ടാം ഭാഗത്തിലും വെങ്കിടേഷ് തന്നെ ആയിരിക്കും നായകൻ .മീന തന്നെയാണ് നായികാ .ആശ ശരത്തിൻറെ വേഷം ചെയുക നദിയ ആയിരിക്കും .
മലയാളത്തിന്റെ ദൃശ്യ ചാരുത ഇനി തെലുങ്കിലേക്കും; 
ദൃശ്യം -2  തെലുങ്കിലേക്ക്  റീമേക്ക്  ചെയ്യുന്നു

മോഹൻലാലിൻറെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നാണ് ദൃശ്യം .ഇപ്പോൾ അതിന്റെ രണ്ടാം ഭാഗം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു കഴിഞ്ഞു .ചിത്രത്തിന് പോസിറ്റീവ് പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .ചിത്രം തെലുങ്കിലേക്ക് വീണ്ടും റീമേക് ചെയ്യാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ .

തെലുങ്കു ആണെങ്കിൽ വേറെ ആരെങ്കിലും ആകും സംവിധായകൻ എന്നൊക്കെ ചിന്തിക്കാൻ വരട്ടെ .തെലുങ്കിലും ദൃശ്യത്തിന് ദൃശ്യ ചാരുത വെക്കുക സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് .ദൃശ്യത്തിന്റെ ആദ്യ ഭാഗം തെലുങ്കിൽ റീലീസ് ചെയ്തിരുന്നു .വെങ്കിടേഷ് ആണ് ജോർജുകുട്ടി ആയി എത്തിയത് .

രണ്ടാം ഭാഗത്തിലും വെങ്കിടേഷ് തന്നെ ആയിരിക്കും നായകൻ .മീന തന്നെയാണ് നായികാ .ആശ ശരത്തിൻറെ വേഷം ചെയുക നദിയ ആയിരിക്കും .എസ്ഥേർ തന്നെയാണ് തെലുങ്കിലും മകളായി എത്തുക .ചിത്രം തെലുങ്കിൽ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂർ താനെയാണെന്നും റിപോർട്ടുകൾ ഉണ്ട് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com