ദൃശ്യം 2 തെലുങ്ക് റീമേക്ക് വരുന്നു

ദൃശ്യം 2 തെലുങ്ക് റീമേക്ക്  വരുന്നു

ഒടിടി റിലീസായി എത്തിയ മോഹൻ ലാൽ ചിത്രം ദൃശ്യം 2 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും നടന്നിട്ടില്ല. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വെങ്കടേഷ് ആയിരിക്കും മോഹൻലാലിൻറെ വേഷത്തിൽ എത്തുക. ദൃശ്യം ഒന്നിന്റെ തെലുങ്ക് റീമേക്കിലും വെങ്കടേഷ് ആയിരുന്നു നായകൻ.

തെലുങ്ക് റീമേക്കിലും മീന തന്നെയാണ് നായികയായി എത്തുന്നത്. ആശ ശരത് അഭിനയിച്ച വേഷം തെലുങ്കിൽ നദിയ മൊയ്‍തു അവതരിപ്പിക്കും. ആമസോൺ പ്രൈമിൽ റീലിസ് ചെയ്ത ദൃശ്യം 2 വിനു മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com