പ്രതിഫലം കുറക്കാമെന്ന്​​ സമ്മതിച്ച് സിനിമ താരങ്ങള്‍; തര്‍ക്കം പരിഹരിച്ചു

വ്യാഴാഴ്​ച കൊച്ചിയില്‍ നടന്ന യോഗത്തിലാണ്​ പ്രശ്​നം തീര്‍പ്പായത്
പ്രതിഫലം കുറക്കാമെന്ന്​​ സമ്മതിച്ച് സിനിമ താരങ്ങള്‍; തര്‍ക്കം പരിഹരിച്ചു

കൊച്ചി: സിനിമ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ചു. വ്യാഴാഴ്​ച കൊച്ചിയില്‍ നടന്ന യോഗത്തിലാണ്​ പ്രശ്​നം തീര്‍പ്പായത്​.

പ്രതിഫലത്തിനു​ പകരം സിനിമ റിലീസായ ശേഷം നിര്‍മാതാവുമായി ലാഭം പങ്കിടാമെന്ന്​ ടൊവിനോ തോമസും, പ്രതിഫലം 50 ല്‍നിന്ന്​ 30 ലക്ഷമായി കുറക്കാമെന്ന്​ ജോജു ജോര്‍ജും സമ്മതിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു.

താരങ്ങള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ ചിത്രീകരണത്തിന്​ അനുമതി നല്‍കില്ലെന്ന്​ പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷന്‍ നേര​േത്ത ​സാ​ങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്​കക്ക്​ കത്ത്​ നല്‍കിയിരുന്നു.

കോവിഡ്​ മൂലം സിനിമ നിര്‍ത്തിവെക്കുന്നതിന്​ മുമ്ബ്​ ചെയ്​ത ചിത്രങ്ങളിലെ വേതനം സംബന്ധിച്ച കരാറില്‍നിന്ന്​ 30 മുതല്‍ 50 ശതമാനം വരെ കുറവ്​ വേണമെന്നായിരുന്നു ആവശ്യം. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും ഫെഫ്​കയും അനുകൂലമായി പ്രതികരിക്കുകയും ചെയ്​തു.

മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ളവര്‍ ഗണ്യമായി കുറച്ചെങ്കിലും ടൊവിനോ തോമസും ജോജു ജോര്‍ജും കോവിഡിനു​ മുമ്ബ്​ വാങ്ങിയതിനെക്കാള്‍ ​പ്രതിഫലം ഉയര്‍ത്തിയതായി നിര്‍മാതാക്കള്‍ പറയുന്നു. ഇതോടെ ഇവരുടെ ചിത്രങ്ങള്‍ റിലീസ്​ ചെയ്യേണ്ടെന്ന്​ തീരുമാനിച്ചിരുന്നു.​

Related Stories

Anweshanam
www.anweshanam.com