ബോളിവുഡ് സംവിധായകന്‍ നിഷികാന്ത്​ കാമത്ത്​ അന്തരിച്ചു

ക​ര​ള്‍ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ‍യിരുന്നു അന്ത്യം
ബോളിവുഡ് സംവിധായകന്‍ നിഷികാന്ത്​ കാമത്ത്​ അന്തരിച്ചു

ഹൈ​ദ​രാ​ബാ​ദ്: ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ നി​ഷി​കാ​ന്ത് കാ​മ​ത്ത് (50) അ​ന്ത​രി​ച്ചു. ക​ര​ള്‍ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ‍യിരുന്നു അന്ത്യം.

വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി അദ്ദേഹം ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യി​രു​ന്ന​ത്.​ ബോളിവുഡ്​ താരം റിതേഷ്​ ദേശ്​മുഖാണ്​ മരണവാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്​.

കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ ഗച്ചിബൗളിയിലെ എ.ഐ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നിഷികാന്ത്. ജൂലൈ 31നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നിഷികാന്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

നേരത്തെ നിഷികാന്തിന്റെ മരണവാര്‍ത്ത പ്രചരിച്ചുവെങ്കിലും ആശുപത്രി അധികൃതര്‍ നിഷേധിക്കുകയായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൈകുന്നേരത്തോടെ ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചു.

മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിന്‍റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്തത് നിഷികാന്താണ്​. ഇര്‍ഫാന്‍ ഖാന്‍ നായകനായ മദാരി, ജോണ്‍ എബ്രഹാം നായകനായ ഫോഴ്സ്, മുംബൈ മേരി ജാന്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. മറാത്തി ഭാഷയിലും സിനിമകള്‍ ചെയ്തിട്ടുണ്ട്. 2005ല്‍ ഡോംബിവാലി ഫാസ്റ്റ് എന്ന മറാത്തി ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തെത്തുന്നത്. ഈ ചിത്രം ദേശീയ പുരസ്കാരം നേടിയിരുന്നു.

ഡാഡി, ജൂലി 2, റോക്കി ഹാന്‍ഡ്സം, ഭവേശ് ജോഷി തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന സിനിമകള്‍. ദി ഫൈനല്‍ കോള്‍, റംഗ്ബാസ് ഫിര്‍സ്, എന്നീ വെബ് സീരീസുകളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com