പ്രമുഖ സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

മലയാളത്തിൽ ഛായാഗ്രാഹകനായി സിനിമയിൽ അരങ്ങേറ്റം.1994 -ൽ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തായിരുന്നു അത്.
പ്രമുഖ സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

ചെന്നൈ; പ്രമുഖ സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. 54 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. ഫോട്ടോ ജേര്ണലിസ്റ് ആയി തന്റെ കരിയർ ആരംഭിച്ച വ്യക്തിയാണ് അദ്ദേഹം.

മലയാളത്തിൽ ഛായാഗ്രാഹകനായി സിനിമയിൽ അരങ്ങേറ്റം.1994 -ൽ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തായിരുന്നു അത്.

തുടർന്ന് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ മിന്നാരം,ചന്ദ്രലേഖ എന്നി സിനിമകളിലും ഛായാഗ്രാഹകനായി. 2005 -ൽ കന കണ്ടേൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com