ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു; ടൈറ്റില്‍ പ്രഖ്യാപനം നാളെ

പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാനം നാളെ രാവിലെ 11.05 ന് നടക്കും.
ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു; ടൈറ്റില്‍ പ്രഖ്യാപനം നാളെ

നീണ്ട കാത്തിരിപ്പിനൊടുവില്‍ സംവിധായകന്‍ ജോഷിയും നടന്‍ സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു. പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാനം നാളെ രാവിലെ 11.05 ന് നടക്കും. 2014ല്‍ ഇറങ്ങിയ സലാം കാശ്മീര്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് പ്രവര്‍ത്തിച്ചത്. ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസായിരുന്നു ജോഷിയുടെ അവസാനം ഇറങ്ങിയ ചിത്രം.

സുരേഷ്‌ഗോപിയുടെ 252-ാം ചിത്രമായൊരുങ്ങുന്ന സിനിമയില്‍ ആര്‍.ജെ ഷാന്‍, ജേക്ക്‌സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി, ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിയവരുള്‍പ്പെടെയുള്ളവരുടെ ടീമാണ് ജോഷിയോടൊപ്പമുള്ളത്. പൊറിഞ്ചു മറിയം ജോസിന് ക്യാമറ ചലിപ്പിച്ചതും അജയ് ഡേവിഡ് കാച്ചപ്പിള്ളിയായിരുന്നു. ആനക്കാട്ടില്‍ ചാക്കോച്ചി, നരിമാന്‍, കുട്ടപ്പായി, ആന്റണി പുന്നക്കാടന്‍, ജോസഫ് വടക്കന്‍ തുടങ്ങി നിരവധി തീപാറുന്ന വേഷങ്ങള്‍ സുരേഷ് ഗോപിക്ക് നല്‍കിയ സംവിധായകനാണ് ജോഷി.

Can't contain the excitement till 7! Happy to reunite with the master craftsman. Call for shots and frames by #Joshiy....

Posted by Suresh Gopi on Saturday, February 13, 2021
AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com