'സത്യം മാത്രമേ ബോധിപ്പിക്കൂ'; പുതിയ ചിത്രവുമായി ധ്യാന്‍ ശ്രീനിവാസന്‍

സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടത് നടന്‍ കുഞ്ചാക്കോ ബോബന്‍ ആണ്.
'സത്യം മാത്രമേ ബോധിപ്പിക്കൂ'; പുതിയ ചിത്രവുമായി ധ്യാന്‍ ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'സത്യം മാത്രമേ ബോധിപ്പിക്കൂ' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സാഗര്‍ തന്നെയാണ് തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്.

സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടത് നടന്‍ കുഞ്ചാക്കോ ബോബന്‍ ആണ്. ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജോണി ആന്റണി, ഡോ. റോണി, അംബിക. ശ്രീവിദ്യ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അജേഷ് ആനന്ദാണ്. ലൈന്‍ പ്രാഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ചൂ ജെ പ്രോജക്ട് ഡിസൈനര്‍ മാര്‍ട്ടിന്‍ ജോര്‍ജ് ആറ്റാവേലില്‍. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ദീപക് അലക്സാണ്ടര്‍. ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാര്‍ഗവന്‍ പ്രവീണ്‍ വിജയ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com