ധര്‍മരാജ്യ; തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രസിനിമയുമായി ആര്‍ എസ് വിമല്‍

ധര്‍മരാജ്യ; തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രസിനിമയുമായി ആര്‍ എസ് വിമല്‍

തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ചരിത്ര സിനിമ ഉടലെടുക്കുന്നു. ധര്‍മരാജ്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആര്‍ എസ് വിമലാണ് സംവിധാനം ചെയ്യുന്നത്. വിമല്‍ തന്നെയാണ് ചിത്രത്തെ കുറിച്ചുള്ള വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കപ്പെടുന്നു. മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം ആ കഥാപാത്രമാകുമെന്നും വിമല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വെര്‍ച്വല്‍ പ്രൊഡക്ഷന്‍റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാകും ഇതെന്ന് വിമല്‍ അവകാശപ്പെടുന്നു. മലയാളം,ഹിന്ദി,തമിഴ്,തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക..

No stories found.
Anweshanam അന്വേഷണം
www.anweshanam.com