ധനുഷിന്റെ 'ജഗമേ തന്തിരം' ടീസര്‍ പുറത്ത്

ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ധനുഷ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ധനുഷിന്റെ 'ജഗമേ തന്തിരം' ടീസര്‍ പുറത്ത്

ധനുഷ് നായകനായി എത്തുന്ന ചിത്രം ജഗമേ തന്തിരത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഗ്യാംഗ്സ്റ്റര്‍ ചിത്രത്തിന്റെ ടീസര്‍ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് പുറത്ത് വിട്ടത്. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ധനുഷ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്ജ്, ഹോളിവുഡ് താരം ജെയിംസ് കോസ്‌മോ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന് സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com