ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നു

ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍ എന്നിവര്‍ക്കും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് അയച്ചിട്ടുണ്ട്
ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നു

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരി മരുന്ന് കേസില്‍ നടി ദീപിക പദുക്കോണ്‍ ചോദ്യം ചെയ്യലിനായി ഹാജരായി. ചോദ്യം ചെയ്യലിനായി കൊളാബയിലെ അപ്പോളോ ബണ്ടറിലെ എവ്ലിന്‍ ഗസ്റ്റ് ഹൗസില്‍ ഇന്ന് രാവിലെയാണ് ദീപിക എത്തിയത്.

ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍ എന്നിവര്‍ക്കും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് അയച്ചിട്ടുണ്ട്. ദീപികയ്‌ക്കൊപ്പം ഇവരെയും ചോദ്യം ചെയ്യും. വെള്ളിയാഴ്ച ചോദ്യം ചെയ്ത ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെ ഇന്ന് അന്വേഷണസംഘം വീണ്ടും വിളിച്ചുവരുത്തിയേക്കും.

കഴിഞ്ഞദിവസം നടി രാകുല്‍ പ്രീത് സിംഗിനെയും ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള വാട്സാപ്പ് ചാറ്റിനെക്കുറിച്ചാണ് എന്‍.സി.ബി ഇരുവരോടും ചോദിച്ചത്.

നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്തതോടെയാണ് ബോളിവുഡ് താരങ്ങളുടെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

Related Stories

Anweshanam
www.anweshanam.com