സയനൈഡ് മോഹന്റെ കഥ വെള്ളിത്തിരയിലേക്ക്

ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ പ്രിയാമണിയും സിദ്ദിഖുമാണ്.
സയനൈഡ് മോഹന്റെ കഥ വെള്ളിത്തിരയിലേക്ക്

കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥ വെള്ളിത്തിരയിലേക്ക് എത്തുന്നു. 'സയനൈഡ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

രാജേഷ് ടച്ച്‌റിവര്‍, കഥ,തിരക്കഥ,സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ പ്രിയാമണിയും സിദ്ദിഖുമാണ്.

ഇരുപതിലേറെ യുവതികളെ പ്രണയം നടിച്ച്‌ ലൈംഗികമായി ഉപയോഗിച്ചശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തി അവരുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നു കളഞ്ഞ ആളാണ് സയനൈഡ് മോഹന്‍. കര്‍ണാടകയിലെ മംഗളൂരുവില്‍ ബണ്ട്വാള്‍ കന്യാനയിലെ കായിക അധ്യാപകനായിരുന്ന മോഹന്‍കുമാര്‍ 2003-2009 കാലയളവില്‍ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണ് സയനൈഡ് നല്‍കി അതിക്രൂരമായി കൊന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകങ്ങള്‍.

മണികണ്ഠന്‍ ആചാരി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, ചിത്തരഞ്ജന്‍ ഗിരി, തനിക്കെല ഭരണി, രാംഗോപാല്‍ ബജാജ്, ഷിജു, ശ്രീമാന്‍, സമീര്‍, രോഹിണി, സഞ്ജു ശിവറാം, ഷാജു ശ്രീധര്‍, മുകുന്ദന്‍, റിജു ബജാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com