എട്ട് പേര്‍ക്ക് കോവിഡ്: രജനികാന്തിന്റെ 'അണ്ണാത്തെ' നിര്‍ത്തിവെച്ചു

താരം ഉള്‍പ്പടെ മുഴുവന്‍ പേര്‍ക്കും കോവിഡ് പരിശോധന നടത്തും.
എട്ട് പേര്‍ക്ക് കോവിഡ്: രജനികാന്തിന്റെ 'അണ്ണാത്തെ' നിര്‍ത്തിവെച്ചു

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ സെറ്റില്‍ എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. താരം ഉള്‍പ്പടെ മുഴുവന്‍ പേര്‍ക്കും കോവിഡ് പരിശോധന നടത്തും.

ചിത്രീകരണം പൂര്‍ണമായി നിര്‍ത്തിവച്ചതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. രജനികാന്ത് ചെന്നൈയിലേക്ക് മടങ്ങും. അതേസമയം, സിനിമയുടെ ലൊക്കേഷനില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നടന്‍ രജനികാന്ത് ക്വാറന്റീനില്‍ പോയേക്കുമെന്നാണ് വിവരം. റാമോജി ഫിലിം സിറ്റിയില്‍ ബയോബബിള്‍ രീതിയിലായിരുന്നു അണ്ണാത്തെയുടെ ചിത്രീകരണം നടന്നത്. അണ്ണാത്തെ സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com