ലഹരിമരുന്ന് കേസ്​: ഹാസ്യതാരം ഭാര്‍തി സിങ്ങിനും ഭര്‍ത്താവിനും ജാമ്യം

മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്
ലഹരിമരുന്ന് കേസ്​: ഹാസ്യതാരം ഭാര്‍തി സിങ്ങിനും ഭര്‍ത്താവിനും ജാമ്യം

മുംബൈ: വീട്ടില്‍നിന്ന്​ ലഹരിമരുന്ന് കണ്ടെടുത്തതി​െന്‍റ പേരില്‍ അറസ്​റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഹാസ്യതാരം ഭാര്‍തി സിങ്ങിനും ഭര്‍ത്താവിനും ജാമ്യം. മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്.

മയക്കുമരുന്ന്​ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമത്തില്‍ പറയുന്ന അളവിനേക്കാള്‍ വളരെ കുറച്ചുമാത്രമാണ്​ ഇവരില്‍ നിന്ന്​ കണ്ടെടുത്തതെന്നും അതുകൊണ്ട്​ ജാമ്യം നല്‍കണമെന്നുമുള്ള അഭിഭാഷക​െന്‍റ വാദം കോടതി അംഗീകരിക്കുകയായിരുന്നു​.

Read also: ലഹരിമരുന്ന് ഉപയോഗം; ഹാസ്യതാരം ഭാര്‍തിസിങ്ങിനെ എന്‍സിബി അറസ്റ്റ് ചെയ്തു

ഭാര്‍തി സിങ്ങിനെ നാര്‍ക്കോട്ടിക്​ കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ശനിയാഴ്​ചയാണ് ​അറസ്​റ്റ്​ ചെയ്​തത്​. 86.5 ​ഗ്രാം കഞ്ചാവാണ്​ ഇവരുടെ വീട്ടില്‍ നിന്ന്​ ക​ണ്ടെടുത്തിരുന്നത്​. പിറ്റേന്ന്​ ഭര്‍ത്താവ്​ ഹര്‍ഷ്​ ലിംബാച്ചിയയും പിടിയിലായി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ഡിസംബര്‍ നാലു വരെ റിമാന്‍ഡ്​ ചെയ്തിരുന്നു.

ടെലിവിഷന്‍ ചാനലുകളിലെ ഹാസ്യപരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയയാണ് ഭാരതി സിങ്. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ തുടര്‍ന്ന് ഹോളിവുഡിലെ ലഹരി ഇടപാടുകള്‍ സംബന്ധിച്ച് എന്‍സിബി നടത്തിവരുന്ന അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണവും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com