കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല: ചെന്നൈയിലെ തീയേറ്ററുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു

ചെന്നൈയിലെ ഭൂരിപക്ഷം തീയേറ്ററുകളിലേയും നൂറു ശതമാനം സീറ്റുകളിലും ആളെ കേറ്റിയാണ് ഇന്ന് വിജയ് ചിത്രം മാസ്റ്റര്‍ പ്രദര്‍ശിപ്പിച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല: ചെന്നൈയിലെ തീയേറ്ററുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു

ചെന്നൈ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സിനിമ തീയേറ്ററുകളിലെ നൂറു ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിച്ചതിന് തീയേറ്ററുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് വ്യാപനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ മാസ്റ്റര്‍ സിനിമയുടെ റിലീസ് ദിവസം തന്നെ ചെന്നൈ നഗരത്തില്‍ അട്ടിമറിക്കപ്പെട്ടു.

ചെന്നൈയിലെ ഭൂരിപക്ഷം തീയേറ്ററുകളിലേയും നൂറു ശതമാനം സീറ്റുകളിലും ആളെ കേറ്റിയാണ് ഇന്ന് വിജയ് ചിത്രം മാസ്റ്റര്‍ പ്രദര്‍ശിപ്പിച്ചത്. കടുത്ത തിരക്കും വിജയ് ആരാധകരുടെ ബഹളവും കാരണമാണ് നൂറ് ശതമാനം സീറ്റിലും ആളെ കേറ്റേണ്ടി വന്നതെന്ന് തീയേറ്റര്‍ ഉടമകള്‍ പറയുന്നത്. കോവിഡ്പ്രോട്ടോക്കോള്‍ ലംഘിച്ച് അന്‍പത് ശതമാനത്തിലേറെ സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചതിന് ചെന്നൈയിലെ തീയേറ്റര്‍ ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സെഷന്‍ 188,269 വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് തീയേറ്റര്‍ ഉടമകളില്‍ നിന്നും പിഴയും ചുമത്തിയിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com