പത്തൊമ്പതാം നൂറ്റാണ്ടില്‍ കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദ്

ചിത്രത്തില്‍ സിജു വിത്സനാണ് നായക വേഷത്തെ അവതരിപ്പിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദ്

വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടില്‍ കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദ് എത്തുന്നു. കേരളക്കര ഇന്നേവരെ കാണാത്ത കൊച്ചുണ്ണിയുടെ മറ്റൊരുമുഖം ചെമ്പന്‍ അതിമനോഹരമായി ചെയ്തിട്ടുണ്ടെന്ന് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിത്രത്തില്‍ സിജു വിത്സനാണ് നായക വേഷത്തെ അവതരിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

19-ം നൂറ്റാണ്ടിന്റെ സെറ്റില്‍ നായകന്‍ സിജു വില്‍സനോടും..,ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കാന്‍ എത്തിയ ചെമ്പന്‍ വിനോദിനോടും ഒപ്പം...മലയാളികള്‍ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം ചെമ്പന്‍ അതിമനോഹരമായി ചെയ്തിട്ടുണ്ട്..

No stories found.
Anweshanam അന്വേഷണം
www.anweshanam.com