ദുരൂഹതയുണര്‍ത്തി 'ചതുര്‍മുഖം';മോഷന്‍ പോസ്റ്റര്‍ പുറത്ത്

ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ്.
ദുരൂഹതയുണര്‍ത്തി 'ചതുര്‍മുഖം';മോഷന്‍ പോസ്റ്റര്‍ പുറത്ത്

ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും സണ്ണി വെയ്‌നും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ചതുര്‍മുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ്.

മലയാള സിനിമയിലെ ആദ്യത്തെ ടെക്‌നോ-ഹൊറര്‍ സിനിമ എന്ന പ്രത്യേകതയും ചതുര്‍മുഖത്തിനുണ്ട്. പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം ആയിക്കഴിഞ്ഞു. അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവന്‍ പ്രജോദ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com