കങ്കണ റാവുത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രം
Entertainment

കങ്കണ റാവുത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രം

വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കിയ ആഭ്യന്തര മന്ത്രാലയത്തിയും മന്ത്രി അമിത് ഷാക്കും കങ്കണ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

News Desk

News Desk

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ കങ്കണ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു ഇതിന് പിന്നാലെയാണ് കേന്ദ്രം ബോളിവുഡ് നടി കങ്കണ റാവുത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കിയ ആഭ്യന്തര മന്ത്രാലയത്തിയും മന്ത്രി അമിത് ഷാക്കും കങ്കണ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

"ഒരു രാജ്യസ്‌നേഹിയുടെ ശബ്ദത്തെ ഇല്ലാതാക്കാന്‍ ഒരു ഫാസിസ്റ്റിനും കഴിയില്ലെന്നതിന്റെ തെളിവാണിതെന്നും ബഹുമാനപ്പെട്ട അമിത് ഷാജിയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും കങ്കണ പറഞ്ഞു. അദ്ദേഹത്തിന് വേണമെങ്കില്‍ എന്നെ ഉപദേശിക്കാമായിരുന്നു, കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് മുംബൈയിലേക്ക് പോകാമെന്ന്, എന്നാല്‍ അദ്ദേഹം ഇന്ത്യയുടെ മകളെ ബഹുമാനിക്കുകയും അവളുടെ അഭിമാനവും ആത്മവിശ്വാസവും സംരക്ഷിക്കുകയും ചെയ്തു. ആദരവ്. ജയ് ഹിന്ദ്'' - കങ്കണ ട്വിറ്ററില്‍ കുറിച്ചു - എഎന്‍ഐ റിപ്പോര്‍ട്ട്.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെ ചലച്ചിത്ര മേഖലയില്‍ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ കങ്കണക്ക് വിവിധ കോണുകളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വൈ പ്ലസ് കാറ്റഗറി എന്നാണ് സൂചന. കങ്കണ ഹിമാചല്‍ പ്രദേശിന്റെ മകളാണെന്നും അതിനാല്‍ തന്നെ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ അറിയിച്ചു. കങ്കണയുടെ സഹോദരിയും പിതാവും സര്‍ക്കാരിനോട് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.

മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദത്തിലായിരുന്നു. തുടര്‍ന്ന് ബിജെപി അനുഭാവിയായ കങ്കണക്കെതിരെ ശിവസേന നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് കങ്കണക്ക് മുംബൈയിലും സുരക്ഷയൊരുക്കുമെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയെ വനിത നേതാക്കളെ വിട്ട് തല്ലിക്കുമെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തിയിരുന്നു. കങ്കണ പാക് അധീന കശ്മീരിലേക്ക് പോകുന്നതാണ് നല്ലതെന്ന് ശിവസേന എംപി സഞ്ജയ് റാവുത്തും പ്രതികരിച്ചിരുന്നു.

Anweshanam
www.anweshanam.com