തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാം; ഉത്തരവുമായി കേന്ദ്രം

കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​മെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി
തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാം; ഉത്തരവുമായി കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി: സി​നി​മ തീ​യ​റ്റ​റു​ക​ളി​ല്‍ ഇ​നി​മു​ത​ല്‍ മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും ആ​ളു​ക​ളെ ഇ​രു​ത്തി പ്ര​ദ​ര്‍​ശ​നം ന​ട​ത്താ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. അ​തേ​സ​മ​യം സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​മെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

നിലവില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ഇതോടെ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയാണ് പുതിയ ഉത്തരവ്.

മ​ള്‍​ട്ടി​പ്ല​ക്സ് അ​ട​ക്കം എ​ല്ലാ തീ​യ​റ്റ​റു​ക​ളി​ലും ഇ​ള​വ് ബാ​ധ​ക​മാണ്. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ തീ​യ​റ്റ​ര്‍ തു​റ​ക്കാ​ന്‍ പാ​ടി​ല്ല. തീ​യ​റ്റ​റി​ല്‍ മാ​സ്കും സാ​നി​റ്റൈ​സ​റും നി​ര്‍​ബ​ന്ധ​മാ​ണ്. തീ​യ​റ്റ​റി​ന് പു​റ​ത്ത് സാ​മൂ​ഹി​ക അ​ക​ലം (ആ​റ് അ​ടി) കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്.

സ്‌ക്രീനിംഗിനു മുന്‍പ് തിയേറ്റര്‍ അണുവിമുക്തമാക്കണം. ഇടവേളകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ഉടമകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com