'വര്‍ത്തമാനം' തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്

പുതിയ തീരുമാനം ഉണ്ടാകും വരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല.
'വര്‍ത്തമാനം' തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്

സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 'വര്‍ത്തമാനത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. കൂടുതല്‍ പരിശോധനയ്ക്കായി സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. പുതിയ തീരുമാനം ഉണ്ടാകും വരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല.

സിനിമയുടെ ഉളളടക്കം മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നും ദേശവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് പുറത്ത് വരുന്ന വിവരം. ജെഎന്‍യു, കശ്മീര്‍ സംബന്ധമായ ഭാഗങ്ങളും നടപടിക്ക് കാരണമായതായി സൂചനയുണ്ട്. അതേസമയം, ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com