കിംഗ് ഖാന് പിറന്നാൾ ആശംസകളുമായി ബുർജ് ഖലീഫയും

കിംഗ് ഖാന് പിറന്നാൾ ആശംസകളുമായി ബുർജ് ഖലീഫയും

ഷാരൂഖ് ഖാന്റെ പിറന്നാള്‍ ആഘോഷമാക്കി ബുർജ് ഖലീഫയും.ഷാരൂഖ് തന്റെ 55ാം പിറന്നാളിന് ആശംസയുമായി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ ബുര്‍ജ് ഖലീഫയും തിളങ്ങി.

ഷാരൂഖിന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, ഡോണ്‍, രാവണ്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ബുര്‍ജ് ഖലീഫയില്‍ പിറന്നാള്‍ ആശംസ തെളിഞ്ഞത്. ഏറ്റവും വലിയ സ്‌ക്രീനില്‍ തന്നെ കണ്ട സന്തോഷം ഷാരൂഖ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

”ലോകത്തിലെ ഏറ്റവും വലുതും ഉയരമേറിയതുമായ സ്‌ക്രീനില്‍ എന്നെ കാണുന്നതില്‍ സന്തോഷം തോന്നുന്നു. എന്റെ അടുത്ത സിനിമയ്ക്ക് മുമ്പ് തന്നെ എന്നെ ബിഗ് സ്‌ക്രീനില്‍ എത്തിച്ച സുഹൃത്ത് മുഹമ്മദ് അല്‍ അബ്ബാറിന് നന്ദി. എല്ലാവര്‍ക്കും നന്ദിയും സ്‌നേഹവും. എന്റെ കുട്ടികള്‍ക്കും ഇത് വളരെയധികം മതിപ്പുളവാക്കി” എന്ന് ഷാരൂഖ് ട്വീറ്റ് ചെയ്തു.

Related Stories

Anweshanam
www.anweshanam.com