ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മക്കെതിരെ കേസ്
Entertainment

ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മക്കെതിരെ കേസ്

2018 സെപ്തംറിൽ മിയലഗുഡയിലാണ് ദുരഭിമാനകൊല നടന്നത്

By News Desk

Published on :

പ്രശസ്ത ബോളിവുഡ് സിനിമാ സംവിധായകൻ രാം ഗോപാൽ വർമ്മക്കെതിരെ കേസ്. 'മർഡർ' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് കേസെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ആന്ധ്ര നൽഗോണ്ട ജില്ലയിലെ പ്രണേയ് കുമാർ ദുരഭിമാന കൊലപാതക കേസിനെ ആസ്പദമാക്കിയാണ് നിർമ്മാണത്തിലുള്ള സിനിമ.

ദേശീയ തലത്തിൽ, പ്രത്യേകിച്ചും ആന്ധ്രയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനകൊലയാണത്. അന്യ ജാതി വിവാഹമാണ് ദുരഭിമാനകൊലയാൽ കലാശിച്ചത്. 2018 സെപ്തംറിൽ മിയലഗുഡയിലാണ് ദുരഭിമാനകൊല നടന്നത്. യഥാർത്ഥ സംഭവത്തിൻ്റെ ആവിഷ്കാരമെന്ന നിലയിൽ ജുൺ 21 ന് 'മർഡർ' സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യപ്പെട്ടതിനെ തുടർന്നാണ് സംവിധായകനെതിരെ കേസ്.

കൊല ചെയ്യപ്പെട്ട പ്രണേയ് കുമാറിൻ്റെ പിതാവ് നൽഗോണ്ട ജില്ലാ കോടതിയിൽ പരാതി സമർപ്പിച്ചിരുന്നു. പട്ടിക ജാതി -വർഗ അതിക്രമ നിരോധന നിയമമനുസരിച്ചുള്ള കേസ് വിചാരണയിലാണ്. അതിനാൽ സിനിമ കേസിനെ ബാധിക്കുമെന്ന ചൂണ്ടികാട്ടിയാണ് പരാതി. ഇതേ തുടർന്നുള്ള കോടതി ഉത്തരവ് പ്രകാരമാണ് സംവിധായകനും നിർമ്മാതാവിനുമെതിരെ  കേസ് റജിസ്ട്രർ ചെയ്തതെന്ന്  പൊലിസ് പറഞ്ഞു.

Anweshanam
www.anweshanam.com