ബോളിവുഡ് നടി കങ്കണ റണൗട്ട് കൊവിഡ് മുക്തയായി. ഈ മാസം എട്ടാം തിയതിയായിരുന്നു കങ്കണക്ക് കൊവിഡ് പോസിറ്റീവായത്. തുടര്‍ന്ന് കങ്കണ ക്വാറന്റൈനിലായിരുന്നു. തനിക്ക് കൊവിഡ് ഭേദമായെന്നും ആശംസകള്‍ അയച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും കങ്കണ റണൗട്ട് ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
‘ഞാന്‍ ഇന്ന് കൊവിഡ് നെഗറ്റീവായി. എങ്ങനെയാണ് ഞാന്‍ വൈറസിനെ തോല്‍പ്പിച്ചത് എന്നതിനെക്കുറിച്ച് ഒരുപാട് പറയാന്‍ ആഗ്രഹിക്കുന്നു, പക്ഷേ കൊവിഡ് ഫാന്‍ ക്ലബ്ബുകളെ വ്രണപ്പെടുത്തരുതെന്നാണ് പറഞ്ഞിട്ടുള്ളത്. അതെ വൈറസിനോട് അനാദരവ് കാണിച്ചാല്‍ അസ്വസ്ഥരാകുന്നവര്‍ ഇവിടെയുണ്ട്. എന്തായാലും നിങ്ങളുടെ ആശംസകള്‍ക്കും സ്നേഹത്തിനും നന്ദി,’ എന്ന് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
Comments