ബോളിവുഡ് താരം ദിയ മിർസ വിവാഹിതയാകുന്നു

സാഹിൽ സിംഖയാണ് ദിയാ മിർസയുടെ ആദ്യ ഭർത്താവ്. 2014 ലായിരുന്ന ആദ്യ വിവാഹം.
ബോളിവുഡ് താരം ദിയ മിർസ വിവാഹിതയാകുന്നു

ബോളിവുഡ് താരം ദിയ മിർസ വിവാഹിതയാകുന്നു. മുംബൈ സ്വദേശിയും സംരംഭകനുമായ വൈഭവ് രേഖിയാണ് വരൻ . ഫെബ്രുവരി 15നാണ് വിവാഹമെന്നാണ് റിപ്പോർട്ട്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹം നടക്കുക.

സാഹിൽ സിംഖയാണ് ദിയാ മിർസയുടെ ആദ്യ ഭർത്താവ്. 2014 ലായിരുന്ന ആദ്യ വിവാഹം. എന്നാൽ 11 വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെ ഇരുവരും പിരിയുകയായിരുന്നു.

രഹ്നഹേ തേരെ ദിൽ മേ, തെഹ്‌സീബ്, ലഗേ രഹോ മുന്നാ ഭായ്, സഞ്ജു എന്നിവയാണ ദിയാ മിർസയുടെ ശ്രദ്ധേയ ചിത്രങ്ങൾ. തപ്‌സീ പന്നു കേന്ദ്രകഥാപാത്രത്തിലെത്തിയ ഥപ്പഡിലും ദിയാ മിർസ വേഷമിട്ടിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com