ബോളിവുഡ് നടൻ രഞ്ജൻ സേഗാൾ അന്തരിച്ചു

ബോളിവുഡ് നടൻ രഞ്ജൻ സേഗാൾ അന്തരിച്ചു

ബോളിവുഡ് നടൻ രഞ്ജൻ സേഗാൾ (36) അന്തരിച്ചു. മരണകാരണം ഒന്നിലധികം അവയവങ്ങൾ പ്രവർത്തന രഹിതമായതാണ്. ചണ്ഡീഗഡിൽ വച്ചായിരുന്നു അന്ത്യം. ഐശ്വര്യാറായ് പ്രധാന വേഷത്തിൽ അഭിനയിച്ച സരബ്ജിത് എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 2016ല്‍ ആണ് സിനിമ ഇറങ്ങിയത്. ഒമംഗ് കുമാറായിരുന്നു ചിത്രത്തിന്‍റെ സംവിധാനം. ഫോഴ്‌സ്, കർമ എന്നീ ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ പഞ്ചാബി സിനിമാ രംഗത്തും സജീവ സാന്നിധ്യമായിരുന്നു.

Related Stories

Anweshanam
www.anweshanam.com