ബ്ലാക്ക് പാന്തര്‍' നായകന്‍ ചാഡ്വിക് ബോസ്മന്‍ അന്തരിച്ചു
Entertainment

ബ്ലാക്ക് പാന്തര്‍' നായകന്‍ ചാഡ്വിക് ബോസ്മന്‍ അന്തരിച്ചു

കുടലിലെ അര്‍ബുദ ബാധയെത്തുടര്‍ന്ന് നാല് വര്‍ഷമായി ചികിത്സയിലായിരുന്നു.

News Desk

News Desk

ഹോളിവുഡ് നടന്‍ ചാഡ്വിക് ബോസ്മന്‍ അന്തരിച്ചു. 43 വയസായിരുന്നു. കുടലിലെ അര്‍ബുദ ബാധയെത്തുടര്‍ന്ന് നാല് വര്‍ഷമായി ചികിത്സയിലായിരുന്നു. ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ബോസ്മനിന്റെ ബ്ലാക്ക് പാന്തര്‍' കഥാപാത്രം പ്രേക്ഷകര്‍ ഒരിക്കലും മറക്കാനിടയില്ല. ഈ വര്‍ഷം ആദ്യം നെറ്റ്ഫ്‌ലിക്‌സില്‍ പുറത്തിറങ്ങിയ സംവിധായകന്‍ സ്‌പൈക്ക് ലീയുടെ ഡാ 5 ബ്ലഡ്‌സിലാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചലച്ചിത്രം.

Anweshanam
www.anweshanam.com