കെട്ടടങ്ങാതെ വാരിയംകുന്നന്‍; 'ഉറച്ച നിലപാടുകളുള്ള തികഞ്ഞ രാഷ്ട്ര ഭക്തനായിരുന്നു നടൻ സുകുമാരൻ'
Entertainment

കെട്ടടങ്ങാതെ വാരിയംകുന്നന്‍; 'ഉറച്ച നിലപാടുകളുള്ള തികഞ്ഞ രാഷ്ട്ര ഭക്തനായിരുന്നു നടൻ സുകുമാരൻ'

ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്‌ ഏറെ ചര്‍ച്ചയാവുകയാണ്

By Ruhasina J R

Published on :

തിരുവനന്തപുരം: ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്‌ ഏറെ ചര്‍ച്ചയാവുകയാണ്, സിനിമാ രംഗത്ത് മാത്രമല്ല രാഷ്ട്രീയ രംഗത്തും ബിജെപി വക്താവിന്റെ പോസ്റ്റ്‌ ചര്‍ച്ച ചെയ്യപെടുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലെ ചിത്രങ്ങള്‍ സമീപകാല വിവാദങ്ങളുമായി ബന്ധിപ്പിക്കുന്നവരുമുണ്ട്‌. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വേദിയില്‍ നടന്‍ സുകുമാരന്‍ എത്തി എന്ന് പറഞ്ഞുകൊണ്ടുള്ളതാണ് ചിത്രങ്ങള്‍ സഹിതമുള്ള സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്‌.

ബിജെപി വക്താവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ചുവടെ.

ഉറച്ച നിലപാടുകളുള്ള തികഞ്ഞ രാഷ്ട്ര ഭക്തനായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ സുകുമാരൻ. തന്റെ പൈതൃകത്തിൽ അദ്ദേഹം...

Posted by Sandeep.G.Varier on Wednesday, July 1, 2020

1921 ലെ മലബാര്‍ കലാപത്തിന്‍റെ കഥ പറയുന്ന വാരിയംകുന്നന്‍ എന്ന സിനിമയുമായി സുപ്പര്‍ താരവും നടന്‍ സുകുമാരന്‍റെ മകനുമായ പൃഥ്വിരാജിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്‌ ശ്രദ്ധിക്കപെടുന്നത്. ഉറച്ച നിലപാടുകളുള്ള തികഞ്ഞ രാഷ്ട്ര ഭക്തനായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ സുകുമാരൻ എന്ന് സന്ദീപ് വാര്യര്‍ പറയുന്നു. തന്റെ പൈതൃകത്തിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. സംഘ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.

അദ്ദേഹം 'വിചാരധാര' വായിച്ചിരുന്നു. അദ്ദേഹത്തിനോടുള്ള തന്‍റെ ഇഷ്ടം നേരത്തെയും പല തവണ പറഞ്ഞിട്ടുണ്ട് എന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കുന്നു.

1991 ൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തിരുവനന്തപുരം കരമനയിൽ നടന്ന പ്രാഥമിക ശിക്ഷാ വർഗ്ഗിൽ സുകുമാരൻ എല്ലാ എതിർപ്പുകളെയും അവഗണിച്ച് വന്നെത്തി. എന്ന് പറയുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ നടന്‍ സുകുമാരന്‍ പ്രാഥമിക ശിക്ഷാ വർഗ്ഗിൽ പൊതു പരിപാടിയില്‍ പങ്കെടുക്കുന്ന

ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Anweshanam
www.anweshanam.com