'ബെറ്റർ ലൈഫ്'; ഇലക്ടോണിക് ഡാൻസ് മ്യൂസിക് ആല്‍ബവുമായി പതിനഞ്ചുകാരൻ

'വൈൽഡ് ജിപ്‌സി' എന്ന പേരിലാണ് ആദിത്തിന്റെ ഗാനങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്
'ബെറ്റർ ലൈഫ്'; ഇലക്ടോണിക് ഡാൻസ് മ്യൂസിക് ആല്‍ബവുമായി പതിനഞ്ചുകാരൻ

സംഗീതാസ്വാദകർക്ക് വേണ്ടി വേറിട്ടൊരു ആവിഷ്‌കാരവുമായി ആദിത് ആനന്ദ് എന്ന പതിനഞ്ചുകാരൻ. തിരുവനന്തപുരം പോങ്ങുമൂട് സ്വദേശിയും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആദിത് ഇലക്ടോണിക് ഡാൻസ് മ്യൂസികിൽ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ്.

'വൈൽഡ് ജിപ്‌സി' എന്ന പേരിലാണ് ആദിത്തിന്റെ ഗാനങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. രണ്ട് ദിവസം മുന്‍പ് ആദിത് പുറത്തിറക്കിയ 'ബെറ്റർ ലൈഫ്' എന്ന ആൽബം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

ഗാനം കംപോസ് ചെയ്തിരിക്കുന്നത് ആദിത്ത് തന്നെയാണ്. ഗായികയും കംപോസറുമായ അതിഥി നായരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആദിത്തും അതിഥിയുമാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.

പതിമൂന്നാം വയസിലാണ് ആദിത് തന്റെ ആദ്യത്തെ മ്യൂസിക് വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ രണ്ടു വർഷക്കാലം കൊണ്ട് പതിനേഴിലധികം ഗാനങ്ങളാണ് ആദിത് ഒരുക്കിയിരിക്കുന്നത്.

ദൃശ്യമികവിൽ വിസ്‌മയ കാഴ്‌ചകളും ഒപ്പം സംഗീതോപകരണങ്ങളുടെ അകമ്പടിയുമായി എത്തുന്ന ഇലക്ട്രോണിക് മ്യൂസിക് ആൽബം പാട്ട് പ്രേമികളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്കാണ് എത്തിക്കുന്നത്.

വളരെ താത്പര്യത്തോടെയാണ് ഈ രംഗത്തേക്ക് കടന്നുവന്നതെന്ന് ആദിത് പറയുന്നു. മികച്ച ഡാൻസർ കൂടിയായ ആദിത് ചെങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിയാണ്. കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ ആനന്ദ് പിതാവാണ്.

Related Stories

Anweshanam
www.anweshanam.com