'ബാറ്റ്മാന്‍' സംവിധായകന്‍ ജോയല്‍ ഷുമാക്കര്‍ അന്തരിച്ചു
Entertainment

'ബാറ്റ്മാന്‍' സംവിധായകന്‍ ജോയല്‍ ഷുമാക്കര്‍ അന്തരിച്ചു

സെയ്ന്റ് എൽമോസ് ഫയർ, ദ ലോസ്റ്റ് ബോയ്സ് തുടങ്ങി 1980-90 കാലഘട്ടത്തിൽ നിരവധി ഹിറ്റ് സിനിമകളുടെ സംവിധാകനായിരുന്നു.

News Desk

News Desk

ന്യൂയോർക്ക്: രണ്ട് പ്രമുഖ ബാറ്റ്മാന്‍ സിനിമകളടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ഹോളിവുഡ് സംവിധായകൻ ജോയല്‍ ഷുമാക്കര്‍ (80) അന്തരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഒരു വര്‍ഷത്തോളമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.

സെയ്ന്റ് എൽമോസ് ഫയർ, ദ ലോസ്റ്റ് ബോയ്സ് തുടങ്ങി 1980-90 കാലഘട്ടത്തിൽ നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തു. 1976 ൽ സ്പാര്‍ക്കിള്‍ എന്ന ചിത്രത്തിനു വേണ്ടി തിരക്കഥ രചിച്ചുകൊണ്ടായിരുന്നു സിനിമയിലെ അരങ്ങേറ്റം. ദ ഇന്‍ക്രഡിബിള്‍ ഷ്രിങ്കിങ് വുമണ്‍ ആണ് ഷുമാക്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം.

1995 ല്‍ പുറത്തുവന്ന ബാറ്റ്മാന്‍ ഫോര്‍ എവര്‍ ആയിരുന്നു ബാറ്റ്മാന്‍ സീരീസിലെ ആദ്യ ചിത്രം. 1997 ൽ ബാറ്റ്മാൻ ആൻഡ് റോബിനും ഇറങ്ങി. 2011ല്‍ പുറത്തു വന്ന ട്രെസ്പാസ് ആണ് ഷുമാക്കര്‍ സംവിധാനം ചെയ്ത അവസാന ചിത്രം.

Anweshanam
www.anweshanam.com