ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിച്ച് എഎക്സ്എന്‍ ചാനല്‍
Entertainment

ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിച്ച് എഎക്സ്എന്‍ ചാനല്‍

ഇന്ത്യയെ കൂടാതെ പാകിസ്താന്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സംപ്രേഷണവും ചാനല്‍ അവസാനിപ്പിച്ചു

By News Desk

Published on :

എഎക്സ്എന്‍ ചാനല്‍ ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു. ചാനലിന്റെ എഎക്സ്എൻ, എഎക്സ്എൻഎച്ച്‌ഡി ചാനലുകൾ രാജ്യത്ത് സംപ്രേഷണം നിർത്തുന്നതായി ചാനലുകളുടെ ഉടമകളായ സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് അറിയിക്കുകയായിരുന്നു.

ഇന്ത്യയെ കൂടാതെ പാകിസ്താന്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സംപ്രേഷണവും ചാനല്‍ അവസാനിപ്പിച്ചു.

കൊറോണ പ്രതിസന്ധിയിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രക്ഷേപണം നിര്‍ത്താന്‍ ഇടയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഓണ്‍ലൈന്‍ സ്ട്രീംമിംഗ് സംവിധാനം വ്യാപകമായതോടെ ചാനലിലെ സീരിസുകള്‍ക്ക് കാര്യമായ ജനപ്രീതി കിട്ടുന്നില്ല എന്നതും പ്രതിസന്ധിയായി.

വളരെയധികം ജനപ്രീതി നേടിയ ഫിയര്‍ ഫാക്ടര്‍, ബ്രേക്കിംഗ് ദി മജിഷ്യന്‍സ് കോഡ്, ഗോസ്റ്റ് ഹണ്ടേഴ്സ്, മിനിട്ട് ടു വിന്‍ ഇറ്റ്, ബിലീവ് ഇറ്റ് ഓര്‍ നോട്ട്, സ്ട്രീറ്റ് മാജിക്, ടോപ് ഗിയര്‍, ദി അമേസിങ് റെയിസ് എന്നിങ്ങിനെ പല ഷോകളും ടിവി സീരിസുകളും ഇന്ത്യയില്‍ അവതരിപ്പിച്ച് വന്നിരുന്നത് എഎക്സ്എന്‍ ചാനല്‍ ആയിരുന്നു.

"21 വർഷമായി ഞങ്ങൾ‌ക്ക് നിങ്ങളെ രസിപ്പിക്കാൻ‌ കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ഈ യാത്ര അവസാനിപ്പിക്കുകയാണ്. ഈ അവസരത്തില്‍ ഒരു കാര്യമേ ഞങ്ങള്‍ക്ക് നിങ്ങളോട് പറയാനുള്ളൂ.

നന്ദി."- എഎക്സ്എന്‍ ട്വീറ്റ് ചെയ്തു

Anweshanam
www.anweshanam.com