'എല്ലാം ശരിയാകും' പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് ആസിഫ് അലി

ചിത്രം ജൂണ്‍ നാലിന് റിലീസ് ചെയ്യും.
 'എല്ലാം ശരിയാകും' പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ 
പുറത്തുവിട്ട് ആസിഫ് അലി

പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് നടന്‍ ആസിഫ് അലി. എല്ലാം ശരിയാകും എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ രജീഷ വിജയനാണ് നായികയായി എത്തുന്നത്. സിനിമയില്‍ ഡിഐവൈഎഫുകാരനായിട്ടാണ് താരം വേഷമിടുന്നത്.

രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങ്ങള്‍ DIYF കാര്‍ക്ക് ഒരൊറ്റ നയം ഉള്ളു..'എല്ലാം ശരിയാകും. എന്ന അടിക്കുറിപ്പോടെയാണ് നടന്‍ പോസ്റ്റര്‍ പങ്കുവെച്ചത്. ചിത്രം ജൂണ്‍ നാലിന് റിലീസ് ചെയ്യും. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ഒസേപ്പച്ചനാണ് സംഗീതം. തോമസ് തിരുവല്ലയും ഡോ പോള്‍ വര്‍ഗീസും ചേര്‍ന്നാണ് നിര്‍മാണം. വെള്ളിമൂങ്ങ, ആദ്യരാത്രി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ജിബു ജേക്കബാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com