ഷൂട്ടിംഗി​നി​ടെ ന​ട​ന്‍ ആ​ര്യ​യ്ക്ക് പ​രി​ക്ക്

ഡ്യൂ​പ്പി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ​യാ​ണ് ആ​ര്യ രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്
ഷൂട്ടിംഗി​നി​ടെ ന​ട​ന്‍ ആ​ര്യ​യ്ക്ക് പ​രി​ക്ക്

ചെ​ന്നൈ: തെ​ന്നി​ന്ത്യ​ന്‍ ന​ട​ന്‍ ആ​ര്യ​യ്ക്ക് സിനിമ ഷൂ​ട്ടി​ങ്ങി​നി​ടെ പ​രി​ക്കേ​റ്റു. 'എ​നി​മി' എ​ന്ന സി​നി​മ​യി​ലെ സം​ഘ​ട്ട​ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ട​ന് പ​രി​ക്കേ​റ്റ​ത്. ന​ട​ന്‍ വി​ശാ​ലും ആ ​രം​ഗ​ത്തി​ല്‍ ആ​ര്യ​യ്ക്കൊ​പ്പം അ​ഭി​ന​യി​ച്ചി​രു​ന്നു- ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്.

ഡ്യൂ​പ്പി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ​യാ​ണ് ആ​ര്യ രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പ​രി​ക്കേ​റ്റ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച താ​രം ചി​കി​ത്സ​യ്ക്കു​ശേ​ഷം സെ​റ്റി​ല്‍ തി​രി​ച്ചെ​ത്തി​യെ​ന്നാ​ണ് വി​വ​രം.

ചെ​ന്നൈ​യി​ലെ ഇ​വി​പി ഫി​ലിം സി​റ്റി​യി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.

ആ​ന​ന്ദ് ശ​ങ്ക​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രമാണ് എ​നി​മി. മൃണാളിനി രവി നായികയാകുന്ന ചിത്രത്തിൽ പ്രകാശ് രാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com