തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നു: വെളിപ്പെടുത്തലുമായി എ ആര്‍ റഹ്മാന്‍
Entertainment

തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നു: വെളിപ്പെടുത്തലുമായി എ ആര്‍ റഹ്മാന്‍

ബോളിവുഡിലെ ചില ആളുകള്‍ തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്

By Ruhasina J R

Published on :

ബോളീവുഡില്‍ തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നതായി ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന്‍. ഒരു എഫ്എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്റെ വെളിപ്പെടുത്തല്‍.

‘സുശാന്ത് സിംഗ് നായകനായ ദില്‍ ബേചാര എന്ന ചിത്രത്തിന്റെ സംവിധായകന്‍ മുകേഷ് ഛബ്ര എന്നെ സമീപിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം എന്നോട് പറഞ്ഞ കാര്യങ്ങള്‍ എന്നെ ഞെട്ടിപ്പിച്ചു.

പലരും അദ്ദേഹത്തോട് പറഞ്ഞിരുന്നു റഹ്മാന് പിന്നാലെ പോകരുതെന്ന്. എന്തുകൊണ്ടാണ് എന്നെത്തേടി നല്ല സിനിമകള്‍ വരാത്തതെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്’; റഹ്മാന്‍ പറഞ്ഞു.

‘നല്ല സിനിമകള്‍ വേണ്ടെന്ന് ഞാന്‍ ഒരിക്കലും പറയില്ല. എന്നാല്‍ തെറ്റിദ്ധാരണകള്‍ കാരണം ചിലര്‍ തെറ്റായ അഭ്യുഹങ്ങള്‍ പ്രചരിപ്പിക്കുന്നു. ബോളിവുഡിലെ ചില ആളുകള്‍ തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചരണം കൊണ്ടാണ് വളരെ കുറച്ച് സിനിമകളുടെ ഭാഗമാകാന്‍ മാത്രം കഴിയുന്നതെന്നും റഹ്മാന്‍ പറഞ്ഞു.

Anweshanam
www.anweshanam.com