എ ആർ റഹ്മാന്റെ മാതാവ്‌ കരീമാ ബീഗം അന്തരിച്ചു

മാതാവുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് റഹ്മാൻ
എ ആർ റഹ്മാന്റെ മാതാവ്‌ കരീമാ ബീഗം അന്തരിച്ചു

പ്രശസ്‌ത സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മാതാവ്‌ കരീമാ ബീഗം അന്തരിച്ചു. അനാരോഗ്യത്തെതുടർന്നാണ് അന്ത്യം. സംഗീത സംവിധായകൻ ആർ കെ ശേഖറിന്റെ പത്നിയാണ് കരീമ. ചെന്നൈയിലായിരുന്നു അന്ത്യം.

മാതാവുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് റഹ്മാൻ. താൻ സംഗീതം തൊഴിലാക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞ വ്യക്തി തന്റെ മാതാവാണെന്ന് റഹ്‌മാൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

എ ആർ റഹ്മാനെ കൂടാതെ കരീമയ്ക്ക് ഗായിക എ.ആർ. റെയ്‌ഹാന, ഫാത്തിമ, ഇഷ്രത് എന്നീ മൂന്നു മക്കൾ കൂടിയുണ്ട്

Related Stories

Anweshanam അന്വേഷണം
www.anweshanam.com