സുശാന്ത് - അങ്കിത ചിത്രങ്ങൾ വൈറൽ

സുശാന്ത് - അങ്കിത ചിത്രങ്ങൾ വൈറൽ

അങ്കിത ലോഖണ്ഡെയുടെ ചിത്രങ്ങൾ വൈറലാകുന്നു. കാമുകനായിരുന്ന സുശാന്ത് സിംഗ് രജ്പുത്തിനൊപ്പുമുള്ള ചിത്രങ്ങളാൽ അങ്കിത ലോഖണ്ഡെയുടെ വീട് അലങ്കൃതമാണ്. വൈറൽ ഇമേജിലെ അതേ പശ്ചാത്തലത്തിൽ അങ്കിത അമ്മയോടൊപ്പം പോസ് ചെയ്തുള്ള പടവുമുണ്ട്. പശ്ചാത്തലത്തിൽ അങ്കിത കൈവെച്ച മേശയിലും അങ്കിതയുടെയും സുശാന്തിന്റെയും മറ്റൊരു ചിത്രവും കാണാം.

സുശാന്തിൻ്റെ മരണാനന്തരം പിതാവിനെ കാണാൻ അങ്കിത ലോഖണ്ഡെ സുശാന്തിന്റെ മുംബൈയിലെ വീട് സന്ദർശിച്ചിരുന്നു. അന്തരിച്ച നടന്റെ ജന്മനാടായ പട്‌നയിലെ കുടുംബത്തെയും അവർ സന്ദർശിച്ചു. 2016 ന്റെ തുടക്കത്തിൽ വേർപിരിയുന്നതിനുമുമ്പ് സുശാന്തും അങ്കിതയും ഏകദേശം ആറുവർഷ ത്തോളം നല്ലബന്ധത്തിലായിരുന്നു.

2020 ജൂൺ 14 നാണ് സുശാന്തിനെ ബാന്ദ്ര ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കാരണം ഇനിയും വ്യക്തമായിട്ടില്ല. വിഷാദത്തിനടിപ്പെട്ടതാണ് കാരണമായി വിശ്വസിക്കപ്പെടുന്നത്. മരണത്തിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com