അഞ്ചാം പാതിരയുമായി മിഥുന്‍ മാനുവല്‍ തോമസ് ഹിന്ദിയിലേക്ക്
Entertainment

അഞ്ചാം പാതിരയുമായി മിഥുന്‍ മാനുവല്‍ തോമസ് ഹിന്ദിയിലേക്ക്

മിഥുൻ മാനുവൽ തോമസാണ് സിനിമ ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. മിഥുന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്

News Desk

News Desk

മലയാളത്തിൽ മികച്ച വിജയമായി മാറിയ അഞ്ചാം പാതിര ഹിന്ദി റീമേക്കിനൊരുങ്ങുന്നു. കുഞ്ചാക്കോ ബോബൻ നായകനായ സൈക്കോ ത്രില്ലർ സിനിമയായിരുന്നു അഞ്ചാം പാതിര. മലയാളത്തിൽ സിനിമയൊരുക്കിയ മിഥുൻ മാനുവൽ തോമസാണ് സിനിമ ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. മിഥുന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്.

ഹിന്ദി റീമേക്കിൽ റിലയൻസ് എന്റർടെയിൻമെന്റിനൊപ്പം ആഷിക് ഉസ്മാൻ നിർമാതാകുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും മിഥുൻ പറയുന്നു.

2020 ജനുവരി 10-ാം തിയതിയാണ് അഞ്ചാം പാതിര റിലീസ് ചെയ്തത്. 60 കോടിക്ക് മുകളിൽ തിയറ്റർ കളക്ഷൻ നേടി മലയാളത്തിലെ ഏറ്റവും പണം വാരി പടങ്ങളിൽ ഒന്നായി മാറിയിരുന്നു ഇത്.

ഡോ അൻവർ ഹുസൈൻ എന്ന ക്രിമിനൽ സൈക്കോളജിസ്റ്റായി കുഞ്ചാക്കോ ബോബനും ഡോ ബെഞ്ചമിൻ ലൂയിസ് എന്ന ക്രിമിനലായി ഷറഫുദീനും തകർത്തഭിനയിച്ച ചിത്രം വലിയ വിജയമായിരുന്നു. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹകൻ. സുഷിൻ ശ്യാം സംഗീതം പകർന്നു.

ഉണ്ണിമായ, ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

Anweshanam
www.anweshanam.com