
നടന് അനില്‍ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍എം ബാദുഷ. അനില്‍ കുളിക്കാനായി ഡാമില്‍ ഇറങ്ങിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ബാദുഷ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ടാണ് തൊടുപുഴ മലങ്കര ഡാമില്‍ അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചത്. കുളിങ്ങാനിറങ്ങിയ അനില്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായിട്ടാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്.