'ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ'; അ​നി​ലി​ന്‍റെ അ​വ​സാ​ന പോ​സ്റ്റ്

അ​നി​ല്‍ നെ​ടു​മ​ങ്ങാ​ടി​ന്‍റെ അ​വ​സാ​ന ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ന്‍ സ​ച്ചി​യേ​ക്കു​റി​ച്ച്
'ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ'; അ​നി​ലി​ന്‍റെ അ​വ​സാ​ന പോ​സ്റ്റ്

തൊ​ടു​പു​ഴ: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മു​ങ്ങി മ​രി​ച്ച ന​ട​ന്‍ അ​നി​ല്‍ നെ​ടു​മ​ങ്ങാ​ടി​ന്‍റെ അ​വ​സാ​ന ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ന്‍ സ​ച്ചി​യേ​ക്കു​റി​ച്ച്‌. സ​ച്ചി​യു​ടെ ജ​ന്മ​ദി​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ഓ​ര്‍​മി​ച്ച്‌ അ​നി​ല്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

"ഞാ​ന്‍ മ​രി​ക്കു​വോ​ളം എ​ഫ്ബി​യി​ലെ ക​വ​ര്‍ ഫോ​ട്ടോ​യാ​യി​ട്ട് നി​ങ്ങ​ളി​ങ്ങ​നെ... എ​ന്നു​ള്‍​പ്പെ​ടെ​യു​ള്ള ഹൃ​ദ​യ​ഭേ​ദ​ക​മാ​യ വ​രി​ക​ളാ​ണ് അ​നി​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

അ​നി​ലി​ന്‍റെ ഫോ​സ്ബു​ക്ക് പോ​സ്റ്റ്:

"​ഈ ദി​വ​സം ഇ​ങ്ങേ​രെ കു​റി​ച്ചാ​ണ് എ​ഴു​തേ​ണ്ട​ത്.. ഒ​ന്നും എ​ഴു​താ​നും ക​ഴി​യു​ന്നി​ല്ല. ഞാ​നും മ​രി​ക്കു​വോ​ളം എ​ഫ്ബി​യി​ലെ ക​വ​ര്‍ ഫോ​ട്ടോ​യാ​യി​ട്ട് നി​ങ്ങ​ളി​ങ്ങി​നെ.. ഷൂ​ട്ടി​നി​ട​യി​ല്‍ ഒ​രു ദി​വ​സം എ​ന്‍റേ​ത​ല്ലാ​ത്ത കു​റ്റം കൊ​ണ്ട് എ​ത്താ​ന്‍ ലേ​റ്റാ​യ​പ്പോ കു​റ​ച്ച്‌ സെ​ക്ക​ന്‍റ് എ​ന്‍റെ ക​ണ്ണി​ല്‍ നോ​ക്കി​യി​രു​ന്നി​ട്ട് നീ​യും സ്റ്റാ​റാ​യി അ​ല്ലേ ..?

ഞാ​ന്‍ പ​റ​ഞ്ഞു ആ​യി​ല്ല ആ​വാം .ചേ​ട്ട​ന്‍ വി​ചാ​രി​ച്ചാ​ല്‍ ഞാ​ന്‍ ആ​വാം....​സി​ഐ സ​തീ​ഷ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നെ സ​ച്ചി​ച്ചേ​ട്ട​നെ ഞാ​ന്‍ നി​രീ​ക്ഷി​ച്ച്‌ അ​വ​ത​രി​പ്പി​ച്ച​താ​ണ്. സ​ച്ചി​യു​ടെ സം​സാ​ര​വും പെ​രു​മാ​റ്റ​വും ഒ​ക്കെ ഞാ​ന്‍ ചേ​ട്ട​നോ​ട് പ​റ​യാ​തെ അ​നു​ക​രി​ക്കു​ക​യാ​യി​രു​ന്നു.'

Read also: ചലച്ചിത്ര താരം അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു

തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com