എന്നെ ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട; മറുപടിയുമായി അനശ്വര രാജന്‍
Entertainment

എന്നെ ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട; മറുപടിയുമായി അനശ്വര രാജന്‍

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് അതേ വസ്ത്രമണിഞ്ഞുള്ള മറ്റൊരു ചിത്രം പങ്കുവച്ചാണ് നടി മറുപടി പറഞ്ഞത്.

News Desk

News Desk

ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അനശ്വര രാജന്‍. അനശ്വര തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ ഇതാ വസ്ത്രത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി അനശ്വര രാജന്‍. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് അതേ വസ്ത്രമണിഞ്ഞുള്ള മറ്റൊരു ചിത്രം പങ്കുവച്ചാണ് നടി മറുപടി പറഞ്ഞത്.

'ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുവിന്‍.'-അനശ്വര കുറിച്ചു.

ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് പലരയും പ്രകോപിപ്പിച്ചത്. കഴിഞ്ഞദിവസമായിരുന്നു അനശ്വര തന്റെ 18ാം ജന്മദിനം ആഘോഷിച്ചത്. പതിനെട്ട് വയസ്സാകാന്‍ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍, നാണമില്ലെ ഈ വസ്ത്രം ധരിക്കാന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം. എന്നാല്‍ അനശ്വരയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

Anweshanam
www.anweshanam.com