ഇടവേളയ്ക്ക്‌ശേഷം കെബിസി 12 ന്റെ സെറ്റിലേക്ക് തിരിച്ചുവരവ് നടത്തി അമിതാഭ് ബച്ചന്‍
Entertainment

ഇടവേളയ്ക്ക്‌ശേഷം കെബിസി 12 ന്റെ സെറ്റിലേക്ക് തിരിച്ചുവരവ് നടത്തി അമിതാഭ് ബച്ചന്‍

കഴിഞ്ഞദിവസം കെബിസിയുടെ സെറ്റില്‍ നിന്ന് താരം ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു

News Desk

News Desk

കോന്‍ ബനേഗ ക്രോരപതിയുടെ (കെബിസി) വരാനിരിക്കുന്ന സീസണിന്റെ ചിത്രീകരണം നടന്‍ അമിതാഭ് ബച്ചന്‍ പുനരാരംഭിച്ചു. കഴിഞ്ഞദിവസം കെബിസിയുടെ സെറ്റില്‍ നിന്ന് താരം ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു- ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

കഴിഞ്ഞയാഴ്ച അമിതാഭ് ബച്ചന്‍ തന്റെ ബ്ലോഗിലൂടെ കെബിസിയിലേക്കുള്ള തന്റെ മടങ്ങി വരവിനെക്കുറിച്ച് പറഞ്ഞിരുന്നു. പരമാവധി മുന്‍കരുതലുകളോടെ ആവും തിരിച്ചെത്തുകയെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസമാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. താരം തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ 20 ദിവസത്തില്‍ കൂടുതല്‍ അദ്ദേഹം ചെലവഴിച്ചിരുന്നു. ഓഗസ്റ്റ് ആദ്യം നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രി വിടുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍, ഷൂട്ടിംഗ്, റിലീസിന് ഒരുങ്ങുന്ന നിരവധി ചിത്രങ്ങളാണ് ഈ വര്‍ഷത്തില്‍ അമിതാഭിനുള്ളത്.

Anweshanam
www.anweshanam.com