അമിതാഭ് ബച്ചന്‍ രോഗമുക്തനായി; ആശുപത്രി വിട്ടു
Entertainment

അമിതാഭ് ബച്ചന്‍ രോഗമുക്തനായി; ആശുപത്രി വിട്ടു

മകനും താരവുമായ അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്

By News Desk

Published on :

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി ആശുപത്രി വിട്ടു. മകനും താരവുമായ അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ചില അസ്വസ്ഥകള്‍ തുടരുന്നതിനാല്‍ താന്‍ ഇപ്പോഴും ആശുപത്രിയിലാണെന്നും തനിക്കും തന്റെ കുടുംബത്തിനും നല്‍കിയ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും കടപ്പെട്ടിരിക്കുന്നുവെന്നും അഭിഷേക് ട്വിറ്ററില്‍ കുറിച്ചു.

Anweshanam
www.anweshanam.com