ദൃശ്യം 2 വിനെ ലോകത്തിനു മുന്നിലെത്തിച്ചത് ആമസോൺ; വിമർശനങ്ങൾക്ക് മറുപടിയുമായി മോഹൻലാൽ

ദൃശ്യം 2 വിനെ ലോകത്തിനു മുന്നിലെത്തിച്ചത് ആമസോൺ; വിമർശനങ്ങൾക്ക് മറുപടിയുമായി മോഹൻലാൽ

ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ദൃശ്യം 2 മികച്ച പ്രതികരണം നേടി മുന്നോട്ടു പോകുകയാണ്. എന്നാൽ തിയ്യറ്ററിൽ റിലീസ് ചെയ്യാതിരുന്നതിനു വലിയ വിമർശനവും ദൃശ്യം 2 വിനു നേരിടേണ്ടി വന്നു. ഇപ്പോൾ ഈ വിമർശനങ്ങൾക്കു മറുപടി നൽകിയിരിക്കുകയാണ് മോഹൻലാൽ. ഒടിടി റിലീസ് ചിത്രത്തെ ലോകത്തിനു മുന്നിൽ എത്തിച്ചു എന്നാണ് മോഹൻലാൽ പറയുന്നത്.

'ചതിച്ചു, പറ്റിച്ചു എന്ന് പറയുമ്പോഴും സിനിമ പരമാവധി ആളുകളി എത്തിക്കു എന്നതാണ് കൂടുതൽ പ്രധാനം എന്ന ഓർക്കുക. ദൃശ്യം 2 സിനിമയെ ഭാഷക്കും അപ്പുറത്തുള്ള വലിയൊരു വിഭാഗം ആളുകളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ഇത് മലയാള സിനിമയുടെ നേട്ടമായി കാണണം. കൂടാതെ ചിത്രം ബിഗ് സ്‌ക്രീനിൽ കാണുവാനുള്ള അവസരം ഉണ്ടാക്കുമെന്നും'' മോഹൻലാൽ പറഞ്ഞു.

ചിത്രം ഹിറ്റ് ആയതോടെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് കൊണ്ട് മോഹൻലാലും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. നല്ല സിനിമകളെ ലോകമെന്പാടുമുള്ള സിനിമ പ്രേമികൾ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുമെന്നതിനു തെളിവ് ആണ് ദൃശ്യം 2 വിന്റെ വിജയമെന്നാണ് മോഹൻലാൽ നന്ദി സൂചകമായി കുറിച്ചത്. മാത്രവുമല്ല ആമസോണിനും താരം നന്ദി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com