ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് ഒരു കോടി രൂപ ധനസഹായം നല്‍കി അക്ഷയ്കുമാര്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എം പിയുമായ ഗൗതം ഗംഭീര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് ഒരു കോടി രൂപ ധനസഹായം നല്‍കി അക്ഷയ്കുമാര്‍

ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് ഒരു കോടി രൂപ ധനസഹായം നല്‍കി ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍. കോവിഡ് ബാധിതര്‍ക്കായി സഹായമെത്തിക്കാനാണ് സംഭാവന. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എം പിയുമായ ഗൗതം ഗംഭീര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'അന്ധകാരത്തിന്റെ ഈ സമയത്ത് എല്ലാ സഹായങ്ങളും പ്രതീക്ഷയുടെ കിരണമാണ്. അശരണര്‍ക്ക് ഭക്ഷണവും മരുന്നും ഓക്‌സിജനും നല്‍കാന്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് ഒരു കോടി രൂപ ധനസഹായം നല്‍കിയ അക്ഷയ് കുമാറിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെയെന്ന് ഗൗതം ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com