ഐശ്വര്യ റായിയുടേയും ജയാ ബച്ചന്റെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

റാപ്പിഡ് ആന്റിജൻ കിറ്റിലൂടെയാണ് ജയാ ബച്ചന്റെയും ഐശ്വര്യ റായ് ബച്ചന്റെയും സ്രവം പരിശോധിച്ചത്.
ഐശ്വര്യ റായിയുടേയും ജയാ ബച്ചന്റെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ജഹു: ബോളിവുഡ് താരം ഐശ്വര്യ റായിയുടേയും ജയാ ബച്ചന്റെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇന്ന് ഉച്ചയോടെയാണ് ഇരുവരുടേയും പരിശോധനാ ഫലം പുറത്തുവരുന്നത്. ഇന്നലെ രാത്രി അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെയും സ്റ്റാഫ് അംഗങ്ങളുടേയും സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. മകൻ അഭിഷേക് ബച്ചന്റെ കൊവിഡ് പരിശോധനാ ഫലം ഇന്നലെ രാത്രി തന്നെ പോസിറ്റീവായി.

റാപ്പിഡ് ആന്റിജൻ കിറ്റിലൂടെയാണ് ജയാ ബച്ചന്റെയും ഐശ്വര്യ റായ് ബച്ചന്റെയും സ്രവം പരിശോധിച്ചത്. ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയെങ്കിലും ഇരുവരോടും 14 ദിവസം ക്വാറന്റീനിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. ക്വാറന്റീൻ കാലാവധിക്ക് ശേഷം വീണ്ടും സ്രവം പരിശോധനയ്ക്ക് ആയക്കും.

Related Stories

Anweshanam
www.anweshanam.com